Income tax department raid at actor Vijay's house | Oneindia Malayalam

2020-03-12 426

Income tax department raid at actor vijay's house
തമിഴ് സൂപ്പര്‍ താരം വിജയിയെ വിടാതെ ആദായ നികുതി വകുപ്പ്.ചെന്നൈയിലെ പനയൂരിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും റെയ്ഡ് നടക്കുന്നത്. നേരത്തെ വിജയ് നായകനായ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി അധികൃതര്‍ നടനെ ചോദ്യം ചെയ്തിരുന്നു. പുതിയ സിനിമയായ മാസ്റ്ററിന്റെ ലൊക്കേഷനില്‍ വെച്ച് നടനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ അനധികൃതമായ പണമോ രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മാസ്റ്റര്‍ സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ പരിശോധനയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
#Vijay